വൈറ്റിലയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമേകാൻ മാസ്റ്റർ പ്ലാൻ റെഡി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് ഇടപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ എ എ അഷ്റഫിന്റെ നേതൃത്വത്തിൽ എസ് ഐ ജോസഫ് ജോർജാണ്.
സ്വകാര്യ വ്യക്തികളുടെ സ്ഥലമേറ്റെടുക്കാതെ തന്നെ സർക്കാർ അധീനതയിലുള്ള സ്ഥലങ്ങളിൽ പരിഷ്കാരങ്ങൾ നടത്താനാണ് പദ്ധതി.
ഹൈബി ഈഡൻ എം.പി ഉമാ തോമസ് എംഎൽഎ , ആർ ടി ഒ ജേർസൻ , മെട്രോ റയിലിന് വേണ്ടി സുനീഷ് ബാബു , കൗൺസിലർമാർ , എ രതീഷ് , കെ പി രാജീവ് , സേവിയർ പി ആന്റണി , ആന്റണി പൈനുതറ , അഭിരാമി മുരുഗൻ , സെബാസ്റ്റ്യൻ എം എക്‌സ് , ലിജ ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു . ഈ പ്ലാൻ നടപ്പിലാക്കിയാൽ ട്രാഫിക് ബ്ലോക്ക് കുറയുമെന്നും കുറയുന്ന പക്ഷം പദ്ധതി തുടരുമെന്നും അസിസ്റ്റന്റ് കമ്മീഷണർ എ എ അഷ്‌റഫ് വ്യക്തമാക്കി.
കളമശ്ശേരിയിലെ ട്രാഫിക്ക് പരിഷ്കാരത്തിലൂടെ വിജയം കണ്ടതിനെത്തുടർന്നാണ് ഇടപ്പള്ളി ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണർ എ അഷ്‌റഫിനെയും എസ് ഐ ജോസഫ് ജോർജ്ജിനെയും വൈറ്റില ജംഗ്ഷനിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തീരുമാനിച്ചത്