മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ വൻ തീപിടുത്തത്തിൽ ഏഴ് വയസുകാരി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിനാണ് തീപിടിച്ചത്. മുംബൈയിലെ എ ൻ ഗ്വൈയ്ൿവാദ് മാർഗിലെ സിദ്ധാർത്ഥ് കോളനി പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കടയും മുകളിലത്തെ നിലയിൽ താമസവുമാണ്.
ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. കടയിലെ ഇലക്ട്രിക് വയറിങ്ങിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. പാരിസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. .