പൂരം കലക്കിയതിൽ മാത്രമല്ല, ശബരിമലയിൽ സ്ത്രീകളെ കയറ്റിയതിന് പിന്നിലും വൻ ഗൂഢാലോചന, അക്കാര്യവും അന്വേഷിക്കണം: കെ. സുരേന്ദ്രൻ

0

കോഴിക്കോട്: ശബരിമല വിഷയത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പൂരം കലക്കിയത് അന്വേഷിക്കുന്നത് പോലെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയ വിഷയത്തിലും വിശദമായ അന്വേഷണം നടത്തണമെന്ന് പാ‍ർട്ടി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. മഞ്ചേശ്വരം വ്യാജ കോഴ ആരോപണത്തിൽ നിന്ന് കുറ്റവിമുക്തനായ ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ഉജ്ജ്വല സ്വീകരണത്തിൽ പങ്കെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് പൊലീസ് നടത്തിയ ഗൂഢാലോചനയിലൂടെയാണ്. പൊലീസ് അവരുടെ ആംബുലൻസിലാണ് ഇതരസംസ്ഥാനത്ത് നിന്നുള്ള മനീതി സംഘത്തെ കൊണ്ടുപോയത്. പൊലീസിന്റെ വലിയ ആസൂത്രിത നീക്കം പിന്നിൽ നടന്നിട്ടുണ്ട്. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത ഗൂഢാലോചനയാണ് സർക്കാർ നടത്തിയത്. പൂരം കലക്കിയത് അന്വേഷിക്കാൻ മാത്രം ആവേശം കാണിച്ചാൽ പോരാ. ശബരിമല വിഷയവും അന്വേഷണ വിധേയമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply