തെരഞ്ഞെടുപ്പിന് സജ്ജമായി മഹാരാഷ്‌ട്ര; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

0

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 22 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ 121 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാട്ടം. മഹായുതി സഖ്യത്തിൽ ബിജെപി, ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവ ഉൾപ്പെടുന്നു. എംവിഎ സഖ്യത്തിൽ ശിവസേന (ഉദ്ധവ് പക്ഷം), എൻസിപി (ശരദ് പവാർ പക്ഷം), കോൺഗ്രസ് എന്നിവയും ഉൾപ്പെടുന്നു.

മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും സീറ്റ് വിഭജന കരാറുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തുന്നുണ്ട്. അജിത് പവാറിന്റെ എൻസിപിയും രണ്ട് സ്ഥാനാർത്ഥി പട്ടികകൾ പുറത്തുവിട്ടു. കോൺ​ഗ്രസ് കഴിഞ്ഞ ദിവസം 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20-നാണ് നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമായിരിക്കും വോട്ടെണ്ണൽ നടക്കുക. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോൺഗ്രസ് 44 സീറ്റുമാണ് നേടിയത്.

Leave a Reply