“ജീവൻ രക്ഷാപ്രവർത്തനം” പാളി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. നവകേരള സദസിനിടയിൽ മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ അന്വേഷണം വേണമെന്നാണ് ഉത്തരവ്. വിഷയത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണം.

നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചത് ജീവൻ രക്ഷാപ്രവർത്തനത്തിന്റെ ഭാ​ഗമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. രക്ഷാപ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ പരാതിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.

Leave a Reply