കെഎസ്ആർടിസി ബസ് അപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇങ്ങനെ

0

കോഴിക്കോട്: കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒ  തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.  ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു.

അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അപകടത്തിൽപ്പെട്ട ബസ് ഇന്നലെ രാത്രി പുഴയിൽ നിന്നും ഉയർത്തിയിരുന്നു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്. അപകടത്തിൽ മരിച്ച ത്രേസ്യയുടെയും കമലയുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. 

Leave a Reply