തിരുവനന്തപുരം: നാളെ മുതൽ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. പാർലമെന്റെറി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും.
അൻവറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കാനാണ് ഭരണപക്ഷതീരുമാനം. പാർലമെന്ററി പാർട്ടിയിൽ നിന്ന് സഭ തുടങ്ങും മുമ്പ് അൻവറിനെ മാറ്റാനാണ് നീക്കം.
സ്പീക്കർക്ക് കൊടുക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം ബ്ലോക്കിൽ നിന്ന് അൻവറിന്റെ സീറ്റ് മാറും. ഭരണപക്ഷത്തിന്റെ അവസാനനിരയിൽ പ്രതിപക്ഷത്തിന്റെ അടുത്തായിരിക്കും ഇരിപ്പിടം.
അൻവർ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്.
അൻവർ ഉന്നയിച്ച വിവാദങ്ങളിൽ തന്നെയാകും ആദ്യ അടിയന്തിരപ്രമേയനോട്ടീസ്. മലപ്പുറം പരാമർശം, പിആർ ബന്ധം എഡിജിപക്കുള്ള സംരക്ഷണം. ആർഎസ്എസ് കൂടിക്കാഴ്ച അടക്കം മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ നിരക്ക് ഇഷ്ടം പോലെ വിഷയങ്ങൾ. അൻവറിനെ കൂടി തള്ളിക്കൊണ്ടുള്ള ശക്തമായ പിണറായിയുടെ മറുപടിക്കും സഭാ സാക്ഷിയാകും.
