കൊച്ചി: കളമശ്ശേരി സാമ്റ കണ്‍വെൻഷൻ സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ചടങ്ങിനിടെ ഉണ്ടായത്.
അതേസമയം കേസിലെ പ്രതിയായ ഡൊമിനിക്കിനെതിരെ പോലീസ് ചുമത്തിയ UAPA കുറ്റമാണ് ഇപ്പോള്‍ കേരള സർക്കാരും UAPA സമിതിയും പിൻവലിച്ചിരിക്കുന്നത്.