നടൻ ബാല അടുത്തിടെ ആണ് നാലാം വിവാഹം കഴിച്ചത്. ഇപ്പോൾ തന്റെ ഭാര്യയുടെ പ്രായം വെളിപ്പെടുത്തിരിക്കുകയാണ് നടൻ. ഭാര്യ കോകിലയക്ക് 24 വയസുണ്ടെന്നും തനിക്ക് 42 വയസുണ്ടെന്നും ആണ് താരം വ്യക്തമാക്കിയത്.
‘എന്റെ ഭാര്യ, അവള്‍ അവളായിരിക്കട്ടെ. അടുത്തുതന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാകും. നല്ല രീതിയില്‍ ജീവിക്കും. ഞങ്ങള്‍ അടിപൊളിയായി ജീവിക്കും. ഞാൻ രാജാവും ഇവള്‍ റാണിയുമായി ജീവിക്കും. എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും. ഇതുകണ്ട് ആർക്കെങ്കിലും അസൂയ ഉണ്ടായാല്‍ അത് അവരുടെ കുഴപ്പം. അവരുടെ വീട്ടില്‍ കാറില്ല, പെണ്ണ് കിട്ടാത്തതുകൊണ്ട് ഞാൻ നാല് കെട്ടിയെന്ന് പറയും. എന്ത് ചെയ്താലും കുറ്റം. ഓപ്പണായി പറയാം, കോകിലയ്ക്ക് 24 വയസാണ്. അവള്‍ എന്നേ എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ എനിക്കത് മനസിലായില്ല’ എന്നാണ് ബാല വ്യക്തമാക്കിയത്.
‘മാമ ഇതുവരെ തനിയെ ആയിരുന്നു. ഇപ്പോള്‍ ഞാനുണ്ട്. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് ആദ്യം ഇഷ്ടം തോന്നാൻ കാരണം’ എന്നാണ് കോകില പറഞ്ഞത്