കലിംഗയിലും കടംവീട്ടാതെ കൊമ്പന്മാർ; സമനില തെറ്റാതെ ഒഡീഷ

0

ആദ്യപകുതിയുടെ തുടക്കത്തിൽ രണ്ടു​ഗോളുമായി മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെ കലിം​ഗ സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ആദ്യ മിനിട്ടു മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ അതേ തന്ത്രമാണ് ഒഡീഷയും പയറ്റിയത്. 18-ാം മിനിട്ടിൽ ജിമനസിന്റെ അസിസ്റ്റിൽ നോഹയാണ് ഒഡീഷയുടെ വല ആദ്യം കുലുക്കുന്നത്.

മൂന്ന് മിനിട്ടിന് പിന്നാലെ ആരാധകർക്ക് കൊമ്പന്മാർ വീണ്ടും ആവേശം സമ്മാനിച്ചു. ഇത്തവണ ​ഗോളിന് വഴിയൊരുക്കിയതാകട്ടെ നോഹയും വലകുലുക്കിയത് ജിമനസും. മഞ്ഞപ്പട ജയം സ്വപ്നം കണ്ട നിമിഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല. 29-ാം മിനിട്ടിൽ ​ഗോളി സച്ചിൻ സുരേഷിന്റെ പിഴവിൽ ഒഡീഷ ആദ്യ ​ഗോൾ കണ്ടെത്തി. കോയെഫിന്റെ ദേഹത്തുതട്ടിയാണ് പന്ത് സെൽഫ് ​ഗോളായത്.

ഇതോടെ അവർ ഉണർന്നുകളിച്ചു. 36-ാം മിനിട്ടിൽ അതിനുള്ള പ്രതഫലവും ലഭിച്ചു. ഡിഗോ മൗറീഷ്യോയിലൂടെ ഒഡീഷ സമനില പിടിച്ചു. ഇതോടെ കൊമ്പന്മാർ പതറുന്നതാണ് കണ്ടത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും അവസരം പാഴാക്കാൻ മത്സരിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിന് റഫറി ഒരു പെനാൽറ്റി അനുവദിക്കാതിരുന്നത് കല്ലുകടിയായി. 90-ാം മിനിട്ടിൽ നോഹയെ ഒഡീഷ താരം ബോക്സിൽ വീഴ്‌ത്തിയതിനാണ് കൊമ്പന്മാർ പെനാൽറ്റിക്കായി വാദിച്ചത്.

Leave a Reply