ന്യൂഡല്‍ഹി: ഹരിയാണയില്‍ തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം. ജമ്മു കാശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ഹരിയാണയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജമ്മു മേഖലയില്‍ ആദ്യം ബിജെപി മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. കാശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം.
എക്സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഹരിയാന ജമ്മു കാശ്മീര്‍ ഫലം പുറത്ത് വരുന്നതിന് മുമ്പെ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ബി.ജെ.പിയുടെ ഹാട്രിക് മോഹം തകര്‍ത്ത് ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു പുറത്തുവന്ന എക്സിറ്റ്പോളുകളുടേയെല്ലാം പ്രവചനം.