കോട്ടയം: മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി വീട്ടുടമ മരിച്ചു. കോട്ടയം പാലായിലാണ് സംഭവം. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. വീട്ടുപറമ്പിൽ ജോലിയ്‌ക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.
പുരയിടം നിരപ്പാക്കാനാണ് മണ്ണുമാന്തി യന്ത്രം വീട്ടുവളപ്പിലെത്തിച്ചത്. ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ ജോസഫ് മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്റെ തല കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷാ സേനയും പൊലീസും എത്തി പോളിനെ ഹിറ്റാച്ചിയിൽ നിന്ന് പുറത്തെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.