ഹരിയാന ഉറപ്പിച്ചു; ചര്‍ച്ചകള്‍ നടത്തി ബിജെപി നേതാക്കള്‍

0

ന്യൂഡൽഹി: ഹരിയാന വോട്ടെണ്ണല്‍ പുരോഗമിക്കവേ വിജയം ഉറപ്പിച്ച് ബിജെപി. മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയില്‍ കേന്ദ്ര മന്ത്രിയും ഹരിയാനയുടെ ചാര്‍ജുള്ള നേതാവുമായ ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുകയാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും ഖട്ടറുടെ വസതിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഹരിയാനയിലെ ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ട് വിജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ടു കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അപ്‌ഡേഷന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 10-11 റൗണ്ടുകള്‍ പൂര്‍ത്തിയായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ 4-5 റൗണ്ടുളുടെ ഫലങ്ങള്‍ മാത്രമാണ് വെബ്‌സൈറ്റില്‍ പങ്കുവെച്ചത്. ഇത് പ്രാദേശിക ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നിലവില്‍ ബിജെപി 49, കോണ്‍ഗ്രസ്-35, ഐഎന്‍എല്‍ഡി-02, മറ്റുള്ളവര്‍-04 എന്നിങ്ങനെയാണ് ഹരിയാനയിലെ വോട്ട് നില.

Leave a Reply