ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്‌ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്‌ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ- മുഖ്യമന്ത്രി കുറിച്ചു.
ലോകമെമ്പാടുമുള്ള കേരളീയർക്ക് ദീപാവലി ആശംസകൾ അറിയിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ആഘോഷത്തിന്റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്‌നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം പ്രചോദനമേകട്ടെ- ഗവർണർ കുറിച്ചു.