തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 62കാരന് 102 വര്‍ഷം കഠിന തടവ്

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും. ഫെലിക്‌സ് എന്ന 62കാരനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ട് വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2020 നവംബറിനും 2021 ഫെബ്രുവരിക്കുമിടയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. കുട്ടി കളിക്കാനായി വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി. മുത്തച്ഛന്‍ മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞു. ഇത് കേട്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവുകണ്ടു. പിന്നാലെ ബന്ധുക്കള്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

ഇരുപത്തിനാല് രേഖകളും 3 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പതിനാല് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രതി നടത്തിയത് അതിക്രൂരമായ പ്രവൃത്തിയാണെന്ന് വിധി പ്രസ്താവനത്തിനിടെ കോടതി പറഞ്ഞു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply