അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷ പദവി; പട്ടികയിൽ ഇടംപിടിച്ചവ ഇതെല്ലാം..

0

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷ പദവി നൽകി കേന്ദ്രസർക്കാർ. മറാത്തി, ബം​ഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കാണ് പദവി ലഭിച്ചത്. ഇതോടെ ശ്രേഷ്ഠഭാഷ പദവിയുള്ള ഇന്ത്യൻ മൊഴികളുടെ എണ്ണം ആറിൽ നിന്ന് 11 ആയി. കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്.

തമിഴ്, സംസ്കൃതം, തെലുങ്ക്, കന്ന‍ഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾ നേരത്തെ പട്ടികയിലുണ്ടായിരുന്നു. 2004ലാണ് തമിഴിന് പദവി ലഭിച്ചത്. പട്ടികയിൽ ഒടുവിലായി ഇടംപിടിച്ചത് (2014) ഒഡിയ ആയിരുന്നു. ഭാഷാ വിദ​ഗ്ധ സമിതി (Linguistic Experts Committee) നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ശ്രേഷ്ഠഭാഷ പദവിക്ക് അർഹമാണോയെന്ന് തീരുമാനിക്കുക.

ആയിരം വർഷത്തിലേറെ പഴക്കമുള്ള, പ്രാചീന സാഹിത്യങ്ങളിൽ കാണപ്പെടുന്ന ഭാഷകൾക്കാണ് പദവി ലഭിക്കുക. നിർദിഷ്ട ഭാഷയെക്കുറിച്ച് വിജ്ഞാന ​ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കണമെന്ന നിബന്ധനയുമുണ്ട്.

Leave a Reply