ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം; വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍

0

ജെറുസലേം: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അനുസ്മരണ പരിപാടികളുമായി ഇസ്രയേല്‍. വികാരഭരിതമായ പരിപാടികളും ബന്ദികളാക്കിയിരിക്കുന്നവരെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുമുള്ള റാലികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു.

ഹമാസ് ആക്രമണത്തിന്റെ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോയും ഇസ്രയേല്‍ പങ്കുവെച്ചു. ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞാണ് ഹമാസിന്റെ ആക്രമണത്തിന് ഒരുവര്‍ഷം തികയുന്ന വേളയില്‍ ഇസ്രയേല്‍ പ്രതിരോധസേന വീഡിയോ പങ്കുവെച്ചത്. ഇസ്രയേല്‍ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത ഹമാസ് അംഗം നിരവധി പൊലീസുകാരെ കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. യുദ്ധത്തില്‍ ഇസ്രയേല്‍ ജയിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞ ചെയ്തു.

ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രയേലിന്റെ ആക്രണത്തില്‍ 42,870 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Leave a Reply