തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയിൽ തീപിടിത്തം. രണ്ടാംനിലയിലാണ് തീ പടർന്നത്. സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീയണച്ചു.
പാറമേക്കാവ് ദേവസ്വത്തിന്റെ ഊട്ടുപുരയാണിത്. കഞ്ഞി വിളമ്പാൻ ഉപയോഗിക്കുന്ന പാളയും മറ്റ് സാധനങ്ങളുമാണ് കത്തിനശിച്ചത്. തീ കൂടുതൽ വ്യാപിക്കുന്നതിന് മുൻപ് തന്നെ ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു.
എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ പാറമേക്കാവ് ദേവസ്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.