കൊച്ചി: വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ മയക്കുമരുന്നുമായി പിടിയിൽ. മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന കൃപേഷ് മല്ലയ്യ (42) യാണ് പോലീസിൻ്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നും നൈട്രോസെപാം ഗുളികകളും കഞ്ചാവും കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഐആർഎസ് ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം, സീൽ, ഐഡി കാർഡ്, വയർലസ് സെറ്റുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവയും കണ്ടെത്തിയിട്ടുണ്ട്
രണ്ടു മാസമായി ഇയാൾ മട്ടാഞ്ചേരിയിൽ താമസിച്ചു വരുകയാണെന്ന് പോലീസ് പറയുന്നു. തോപ്പുംപടിയിൽ ഇയാളുടെ പേരിൽ സ്വന്തമായി ഭൂമിയുണ്ട്. രണ്ടര വർഷമായി ഇയാൾ കൊച്ചിയിൽ താമസിച്ചു വരികയാണ്. ഐ.ആർ.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാൾ മട്ടാഞ്ചേരിയിൽ താമസിച്ചിരുന്നത്.