കൊച്ചി: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് പുതിയ നീക്കം എന്നാണ് ലഭിക്കുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട സിനിമ സംഘടനകളുമായി എക്സൈസ് ചര്‍ച്ച നടത്തും. ഓംപ്രകാശിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിരവധി ലഹരിപ്പാര്‍ട്ടികള്‍ നടന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്