ബംഗ്ലാദേശിനെതിരെ അനായാസം! ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ; അരങ്ങേറ്റത്തിൽ ആളിക്കത്തി മായങ്ക് യാദവ്

0

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ബം​ഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും അരങ്ങേറി. കരിയറിലെ ആദ്യ ഓവർ മെയ്ഡൻ എറിഞ്ഞാണ് മായങ്ക് തുടക്കമിട്ടത്.

ബം​ഗ്ലാദേശിന്റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർ ഇന്ത്യക്കായി സഞ്ജു-അഭിഷേക് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടോവറിൽ നേടിയത് 25 റൺസ്. 7 പന്തിൽ 16 റൺസെടുത്ത മിന്നും ഫോമിലായിരുന്ന അഭിഷേക് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ 14 പന്തിൽ 29 റൺസുമായി സ്കോറിം​ഗിന്റെ വേ​ഗം ഡബിളാക്കി. ആറാം ഓവറിൽ താരം പുറത്താകുമ്പോൾ സ്കോർ 65-ൽ എത്തിയിരുന്നു. മുസതാഫിസൂർ റഹ്മാനായിരുന്നു വിക്കറ്റ്. പിന്നാലെ സഞ്ജു സാംസണും വീണു. 19 പന്തിൽ ആറ് ബൗണ്ടറിയടക്കം 29 റൺസെടുത്ത താരത്തെ മെഹിദി ഹസന്‍ പുറത്താക്കി. ഇരുവരും ചേർന്ന് 40 റൺസാണ് ചേർത്തത്.

ശേഷം ക്രീസിൽ ഒന്നിച്ച ഹാർദിക് പാണ്ഡ്യയും ( 16 പന്തിൽ 39 ) നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് ഇന്ത്യയെ അനായാസം ജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യ ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് വിടുകയായിരുന്നു. 35* റൺസ് നേടിയ മെഹിദി ഹസന്‍ മിറാസ് ആണ് അവരുടെ ടോപ് സ്കോറർ. നജ്മുൾ ഹാെസൈൻ ഷാൻ്റോ 27 റൺസെടുത്തു. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. 19.5 ഓവറിൽ 127 റൺസിന് ബം​ഗ്ലാദേശിൻ്റ ഇന്നിം​ഗ്സ് അവസാനിച്ചു. അർഷദീപ് സിം​ഗ്, വരുൺ ചക്രവർത്തി എന്നിവർ മൂന്നു വീതം വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിം​ഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Leave a Reply