വാഷിംഗ്ടണ്‍: നവംബര്‍ 5 ന് തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് ഈ മാസം അവസാനം ഒരു സ്ഥാനാര്‍ത്ഥി സംവാദം കൂടി നടത്തണമെന്ന ഫോക്‌സ് ന്യൂസ് വാഗ്ദാനം നിരസിച്ച് ഡൊണാള്‍ഡ് ട്രംപ്. തന്റെ രാഷ്ട്രീയ എതിരാളി കമലാ ഹാരിസുമായുള്ള രണ്ടാമത്തെ യുഎസ് പ്രസിഡന്റ് സംവാദമാണ് ട്രംപ് നിരസിക്കുന്നത്.
‘ഇത് വളരെ വൈകിയ നടപടി ആയി പോയി, വോട്ടിംഗ് ഇതിനകം ആരംഭിച്ചു — വീണ്ടും മത്സരമൊന്നും ഉണ്ടാകില്ല!’- ഒരു മാസം മുമ്പ് ഫിലാഡല്‍ഫിയയില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ മുഖാമുഖത്തിന്റെ തുടര്‍നടപടികളുടെ സാധ്യത ഇല്ലാതാക്കിക്കൊണ്ട് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഓള്‍-ക്യാപ്‌സ് പോസ്റ്റില്‍ കുറിച്ചു.