പോളി വടക്കൻ
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ഗസൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി. എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണം വിവാദത്തിലായിരിക്കുകയാണ്. കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആതിരപ്പള്ളി, വാഴച്ചാൽ ഭാഗങ്ങളിൽ അനുമതി ഇല്ലാതെയാണ് പൂർത്തിയാക്കിയത് എന്നാണ് ആരോപണം. ആരും പോകരുതെന്ന് പ്രത്യേക നിർദേശമുള്ള കാട്ടിലായിരുന്നു ചിത്രീകരണം.
അനുമതി ഇല്ലാതെ ഉൾക്കാട്ടിൽ കയറിയതിന് വനം വകുപ്പ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചിത്രീകരിച്ച സാധന സാമഗ്രികൾ പിടിച്ചെടുക്കുന്ന സമയത്ത് ദൃശ്യങ്ങൾ കോപ്പിചെയ്തിരുന്നതായാണ് വിവരം. ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷമാണ് ഇപ്പോൾ സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. വനം വകുപ്പ് എടുത്ത കേസ് ഒതുക്കാൻ ഒരു കലക്ടറെകൊണ്ട് പാട്ട് പാടിപ്പിച്ചെന്നും സംവിധായകൻ വെളിപ്പെടുത്തി. എന്നാൽ ഏറെ നിർബന്ധിച്ച ശേഷമാണ് പാട്ടു പാടിയതെന്നും വിവാദങ്ങളെ പറ്റി അറിയില്ലെന്നുമാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ മീഡിയ മലയാളത്തോട് പറഞ്ഞത്.
എന്നാൽ പലകാര്യങ്ങൾ പറഞ്ഞ് കലക്ടറെ ഇവർ വലയിലാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ കൊച്ചിയിൽ നടന്ന പരിപാടിയിലാണ് സംവിധായകൻ വിവാദ പ്രസ്താവന നടത്തിയത്. പരിപാടിയുടെ തുടക്കം മുതൽ സംവിധായകനും പ്രൊഡ്യൂസറും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യങ്ങൾ പിരത്തുവന്നത്.
അനുമതി ഇല്ലാതെ കാട്ടിൽ കയറിയതും വനവാസികൾ അടക്കമുള്ളവരെ ചൂഷണം ചെയ്യുകയും ചെയ്ത സംഭവമാണ് ഇത്. ഇക്കാര്യത്തിൽ മീഡിയമലയാളം എക്സിക്യൂട്ടീവ് എഡിറ്റർ പോളി വടക്കൻ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഉരുണ്ട് കളിക്കുകയായിരുന്നു.
അമ്പിളി അമ്മാവൻ, പൊലീസ് ഡയറി, അറബിപ്പൊന്ന് തുടങ്ങി എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയകുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഗായകൻ ഹരിഹരന്റെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ആഡ് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹരിഹരൻ ഒരു ഫീച്ചർ ഫിലിമിൽ അഭിനയിക്കാനെത്തിയിരിക്കുന്നത് നിസ്സാരമായി കാണാവുന്നതല്ല.
അൽപ്പം ഇടവേളക്കുശേഷം വിജയകുമാർ മെയിൻ സ്ടീം സിനിമയിലേക്കു കടന്നുവരുന്ന ചിത്രമാണിത്. കാത്തിരിപ്പിന്റെ ഫലം ഏറെ അനുഗ്രഹമായിരിക്കും എന്നു തെളിയിക്കപ്പെടുന്നതായിരിക്കും ഈ ചിത്രം. പൂർണ്ണമായും വനമേഖലകളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഹരിഹരന്റെ ഭാഗത്തു നിന്നും ഏറെ സഹകരണമാണ് ലഭിച്ചതെന്ന് വിജയകുമാർ പറഞ്ഞു.
പുഴകളും, വനങ്ങളിലും കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു വേണമായിരുന്നു ചിത്രീകരണം. അവിടെയെല്ലാം ഹരിഹരൻ സാർ ആരെയും അതിശയിപ്പിക്കും വിധത്തിൽത്തന്നെയാണ് സഹകരിച്ചത്. ഗായകൻ ഹരിഹരനെ തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ആദിവാസി കോളനിയിൽ കുട്ടികളെ പഠിപ്പിക്കാനെത്തുന്ന രണ്ട് അദ്ധ്യാപികമാരാണ് ദയയും ഭാരതിയും.ആദ്യമെത്തുന്നത് ഭാരതിയാണ്. പ്രകൃതിയേയും പക്ഷിമൃഗാദികളേയും ഒരുപോലെ സ്നേഹിച്ചവരാണ് ദയാഭാരതിമാർ .
ആദിവാസികളെ ചൂഷണം ചെയ്തുപോന്നവർക്കു മുന്നിൽ ഭാരതി നീതിക്കു വേണ്ടി പോരാടുന്നു. ഇത് അധികാരിവർഗങ്ങൾക്ക് തലവേദനയായി മാറുന്നു. വർഷങ്ങളോളം തങ്ങൾ അനുഭവിച്ചു പോന്ന കാര്യങ്ങൾക്ക് തടസ്സം നേരിട്ടതോടെ അധികാരവർഗത്തിന്റെ ചെറുത്തു നിൽപ്പിൽ ഭാരതിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. പിന്നീടുണ്ടാക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ഗായകനായ ഹരിഹരന്റെ കടന്നുവരവ്… ഇദ്ദേഹത്തിന്റെ സാമീപ്യം പുതിയ ചില വഴിത്തിരിവുകൾക്കും കാരണമാകുന്നു.നിരവധി ജനകീയ പ്രശ്നങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിയായാണ് ഭാരതിയെ അവതരിപ്പിക്കുന്നത്. ദയയെ സ്നേഹാ സക്സേനയും അവതരിപ്പിക്കുന്നു.കൈലാഷ്, ദിനേശ് പ്രഭാകർ, അപ്പാനി ശരത്ത്, നാഞ്ചിയമ്മ, മെഡിമിക്സ് അനൂപ്, ബാദുഷാ തുടങ്ങിയവരും ഇതിലെ പ്രധാന അഭിനേതാക്കളാണ്.ഗാനങ്ങൾ – പ്രഭാവർമ്മ. ജയൻ തൊടുപുഴ, ഡാർവിൻ പിറവം.സംഗീതം – സ്റ്റിൽ ജു അർജുൻ.ഛായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ.എഡിറ്റിംഗ് – ബിബിൻ ബാബു,കലാസംവിധാനം – ലാലു ത്രിക്കുളം. മേക്കപ്പ. ഐറിൻ. കോസ്റ്റ്യും. ഡിസൈൻ – സജീഷ്. അസ്റ്റോസ്സിയേറ്റ് ഡയറക്ടർ സബിൻകാട്ടുങ്കൽ.പ്രൊഡക്ഷൻ കൺട്രോളർ – അനിൽ ക്കുട്ടൻ.ശ്രീ തമ്പുരാൻ ഇന്റെർ നാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് ചാരങ്ങാട്ട് അശോക് ഫിലിംസിന്റെ ബാനറിൽ ബി.വിജയകുമാറും സി.കെ. അശോകനും ചേർന്നു നിർമ്മിക്കുന്ന് ഈ ചിത്രം നിർമ്മിക്കുന്നു.വാഴൂർ ജോസ് .ഫോട്ടോ – ജോർജ് കോളോത്ത്.