പിപി ദിവ്യയെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും; കടുത്ത നടപടിക്ക് സിപിഐഎം

0

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയ്‌ക്കെതിരെ സിപിഐഎം കടുത്ത നടപടിക്ക് ഒരുങ്ങുന്നു.

പി.പി.ദിവ്യയെ ജില്ലാ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനത്തിന് ശേഷം വരുന്ന പുതിയ ജില്ലാ കമ്മിറ്റിയിൽ ദിവ്യയെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു.

എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് നിരന്തരം പാർട്ടി വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുക്കാനും പാർട്ടി നിർബന്ധിതരാണ്.

പാർട്ടി അംഗമായ പി പി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.

ഇതോടെ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ വൈകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാകും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമ്മേളന കാലത്തെ ഈ അസാധാരണ നടപടി.

Leave a Reply