കരുതലോടെ നടപടി എടുത്ത് മുഖ്യമന്ത്രി; എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

0

തിരുവനന്തപുരം: ഉയർന്നു വന്ന സമ്മർദ്ദങ്ങൾക്കും പരാതികൾക്കും മുമ്പിൽ കരുതലോടെ മുട്ടുമടക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് തീരുമാനം.

ക്രമസമാധാന ചുമതല, സായുധ പൊലീസ് ബറ്റാലിയൻ തുടങ്ങി രണ്ട് ചുമതലകളാണ് എംആർ അജിത് കുമാർ വഹിക്കുന്നത്. ഇതിൽ ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രമാണ് മുഖ്യമന്ത്രി കരുതലോടെ അജിത് കുമാറിനെ മാറ്റിയത്. അജിത് കുമാറിന് പകരം ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.

ഇത് സംബന്ധിച്ച തീരുമാനത്തിനായി ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തിയിരുന്നു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും, പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിദാൻ, മാമി തിരോധാന കേസുകളിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Leave a Reply