രണ്ട് മണിക്കൂറിനിടെ വമ്പൻ ട്വിസ്റ്റ്! ഹരിയാനയിൽ  ബിജെപി ലീഡ് ചെയ്യുന്നു

0

ഡൽഹി: വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് എത്തിയപ്പോൾ ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപി മുന്നേറുകയാണ്.

ബിജെപി 46 സീറ്റിൽ മുന്നേറുകയാണ്. കോൺഗ്രസ് 38 ഇടത്ത് മാത്രമാണ് മുന്നേറുന്നത്.

കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല

Leave a Reply