തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല. അന്വേഷണ ഉദ്യോഗസ്ഥയായ എ ഗീത ഐഎഎസിൻ്റെ റിപ്പോർട്ടിലാണ് കളക്ടർക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്.
ഇതോടെ കളക്ടർക്ക് ദീർഘകാല അവധിയിൽ പോകാനാകും. റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ അരുൺ കെ വിജയനെ കുറിച്ച് പരാമർശമില്ല.
പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ മൊഴി നൽകിയത്.
എന്നാൽ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ തനിക്ക് ഇടപെടാൻ കഴിയില്ലായിരുന്നു. കാരണം പ്രോട്ടോക്കോൾ പ്രകാരം തന്നേക്കാൾ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുൺ കെ വിജയൻ എ ഗീതയ്ക്ക് നൽകിയിരുന്നു.