കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട യുവതി പിടിയിൽ

0

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട യുവതി പിടിയിൽ.ഫോർട്ട് കൊച്ചി അമരാവതി സ്വദേശിനി ജ്യോതി (42)യാണ് മാരക മയക്കു മരുന്നായ MDMA യുമായി പിടിയിലായത്.

93 ഗ്രാം എംഡിഎയും 14 ഗ്രാം ഹാഷ് ഓയിലും മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്പ് ലോക്കുകളും അളക്കാൻ ഉപയോഗിക്കുന്ന
ഇലക്ട്രോണിക്സുകളും സഹിതമാണ് പോലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനിലെ അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

രാത്രി കാലങ്ങളിൽ ചെറുപ്പക്കാരായ യുവാക്കളും യുവതികളും ജ്യോതിയുടെ വീട്ടിലെത്താറുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഹിൽപാലസ് പോലീസിൻ്റെ നിരീക്ഷണ വലയത്തിലായിരുന്നു യുവതി.

ബാംഗ്ലൂരിൽ നിന്നും ബോംബെയിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് ജ്യോതി. MDMA യുടെ ഉറവിടം കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം തുടങ്ങി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട് വിമലദിത്യ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശൻ IPS എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

ഹിൽപാലസ് പോലീസ് എസ് എച്ച് ഓ ആനന്ദബാബുവിന്റെ നേതൃത്വത്തിൽ, എസ് ഐ ബാലചന്ദ്രൻ, എസ് ഐ സന്തോഷ് കുമാർ, എസ് ഐ ബോബി ഫ്രാൻസിസ്,എസ് ഐ ഉമേഷ് ചെല്ലപ്പൻ സീനിയർ സിപിഓ ആയ ബൈജു പോൾ മൈക്കിൾ സി പി ഓ ശാന്തി, ഡി വി ആർ സിപി ഓ ലിജിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply