കൊച്ചിയില്‍ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസിന് തീപിടിച്ചു

0

കൊച്ചി: കൊച്ചിയില്‍ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസിന് തീപിടിച്ചതായി റിപ്പോർട്ട്. എം.ജി റോഡിന് സമീപം ചിറ്റൂർ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം ഉണ്ടായത്.

തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോർ ബസ്. യാത്രക്കാരെ മുഴുവൻ ഉടൻ തന്നെ പുറത്തിറക്കിയതിനാല്‍ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി ആണ് തീയണച്ചത്.

തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂർണമായും കത്തുകയായിരുന്നു.

Leave a Reply