‘കുട്ടിസീറ്റ്’ നിർബന്ധമില്ല, ബോധവത്കരിച്ചതാണ്; പരിഷ്കാരം ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി

0

തിരുവനന്തപുരം: ഗതാഗത കമ്മീഷണറുടെ പുതിയ പരിഷ്‌കാരങ്ങൾ ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാർ. നിയമത്തിൽ പറയുന്ന കാര്യങ്ങൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ ആവർത്തിച്ചതുമാത്രമാണെന്നും നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കാറുകളിൽ ചൈൽഡ് സീറ്റ് വേണമെന്ന നിർദ്ദേശം നടപ്പിലാക്കൽ കേരളത്തിൽ പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. റോഡിലെ സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണമാണ് കമ്മീഷണർ ഉദ്ദേശിച്ചത്. പരിഷ്‌കാരം ബലം പ്രയോഗിച്ച് നടപ്പിലാക്കില്ലെന്നും ഡിസംബർ മുതൽ പിഴയീടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ ഹെൽമെറ്റ് വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതിനാൽ കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്ന രക്ഷിതാക്കൾ ഹെൽമെറ്റ് ഉപയോഗിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാറുകളിൽ കുട്ടികൾക്കായുള്ള പ്രത്യേക സീറ്റൊന്നും ഇന്ത്യയിൽ ലഭ്യമല്ല. കേന്ദ്ര സർക്കാരോ കോടതിയോ പറയാത്തപക്ഷം അത്തരം നിയമങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കില്ല. ലോകോത്തരമായ റോഡിൽ വാഹനമോടിക്കുന്നവർക്കുള്ള കാര്യങ്ങളാണ് ആക്ടിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ അത് നടപ്പിലാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply