35,947 പേർക്ക് മലപ്പുറത്ത് ക്ഷേമ പെൻഷൻ മുടങ്ങും

0

മലപ്പുറം: ജില്ലയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 5,31,423 പേരിൽ 4,95,476 പേര് മാത്രമാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായില്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശേഷിച്ചതോടെ സര്‍ക്കാര്‍ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. മസ്റ്ററിംഗ് നടത്താത്തവരുടെയെണ്ണം 35,947 ആണ്. എന്നാലിപ്പോൾ സമയപരിധി അവസാനിച്ചതോടെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥയാണ്. മസ്റ്ററിംഗ് എന്നാൽ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത് അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്രത്യേക പോര്‍ട്ടലിലൂടെയാണ്.

ആഗസ്റ്റില്‍ 63,789 പേരാണ് ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് പൂര്‍ത്തായിക്കാന്‍ അവശേഷിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതും മലപ്പുറത്തായിരുന്നു. മസ്റ്ററിംഗ് കാലാവധി നീട്ടിയതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം ശക്തമാക്കിയതോടെയാണ് ജില്ലയിലെ അവസ്ഥ മെച്ചപ്പെട്ടത്.

Leave a Reply