ഒരു വീട്ടിൽ 20,000 പേർ; ഉപ്പ് തൊട്ട് കർപ്പൂരം വരെ അവിടെ തന്നെ കിട്ടും; ഞെട്ടിപ്പിക്കുന്ന കെട്ടിടം

0

ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വൈറലാവുകയാണ് ഒരു ‘കെട്ടിടവീ‍ഡിയോ’. 675 അടി ഉയരത്തിൽ ‘S’ രൂപത്തിൽ പണികഴിപ്പിച്ചിട്ടുള്ള ഈ കെട്ടിടം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായത് അവിടെ താമസിക്കുന്നവരുടെ കണക്കുകളിലൂടെയാണ്. എൻജിനീയറിം​ഗ് അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കെട്ടിടത്തിൽ 39 നിലകളുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഇരുപതിനായിരത്തിലധികം ആളുകളും. അവിശ്വസനീയമെന്നും അതിശയോക്തിയെന്നും തോന്നിപ്പിക്കുന്ന ഈ കണക്ക് യഥാർത്ഥ്യമാണ്.

ചൈനയിലെ ക്വിയാഞ്ചിയാം​ഗ് സെഞ്ചുറി സിറ്റിയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ആഡംബര ഹോട്ടലായി ആരംഭിച്ചതാണെങ്കിലും ഇത് പിന്നീട് ആഡംബര അപ്പാർട്ട്മെന്റ് കോംപ്ലക്സായി മാറുകയായിരുന്നു. 1.47 മില്യൺ ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്ന കെട്ടിടം 20,000 പേരുടെ വീടാണ്.

കെട്ടിടസമുച്ചയം വിട്ടുപോകാതെ തന്നെ ആവശ്യമായ എല്ലാ സാധനങ്ങളും സേവനങ്ങളും താമസക്കാർക്ക് ലഭിക്കും. ഷോപ്പിം​ഗ് സെന്ററുകൾ, ഫിറ്റ്നസ് സെന്ററുകൾ, സ്കൂളുകൾ, റെസ്റ്റോറന്റുകൾ, ഹോസ്പിറ്റിലുകൾ, ഇൻഡോർ സ്വിമ്മിം​ഗ് പൂളുകൾ, ​ഗ്രോസറി സ്റ്റോറുകൾ, സലൂണുകൾ തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ തന്നെയുണ്ട്.

ലോകത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ ബിൽഡിം​ഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ കെട്ടിടത്തിന് 30,000 പേരെ ഉൾക്കൊള്ളിക്കാനുള്ള ശേഷിയുണ്ടെങ്കിലും 15,000 – 20,000 ആളുകളാണ് ഇതുവരെ താമസിച്ചിട്ടുള്ളത്.

2013ലാണ് ഇത് നിർമിക്കപ്പെട്ടത്. കെട്ടിടത്തിലെ ചെറിയ ഒരു അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക ഏകദേശം 17,959 രൂപയാണ്. എന്നാൽ ബാൽക്കണി അടക്കമുള്ള വലിയ അപ്പാർട്ട്മെന്റുകൾക്ക് 47,891 രൂപയാണ് പ്രതിമാസവാടക.

Leave a Reply