20 കോടി ഇടപാടുകാർ! പുതു ചരിത്രം കുറിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തിൽ കുതിച്ച് ഓഹരി വിപണി

0

മുംബൈ: 20 കോടി ഇടപാടുകാർ എന്ന നാഴികക്കല്ല് പിന്നിട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എൻഎസ്ഇ). ഫെബ്രുവരി മാസത്തിൽ ആകെ ക്ലയിന്റ് അക്കൗണ്ടുകളുടെ എണ്ണം 16.9 കോടിയായിരുന്നു. എട്ട് മാസത്തിനുള്ളിൽ 3.1 കോടി പുതിയ ഇടപാടുകാരാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തത്.

മൊത്തം അക്കൗണടിൽ 50 ശതമാനവും അഞ്ച് സംസാനങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാനം അടിസ്ഥാനമാക്കി നോക്കുമ്പോൾ അക്കൗണ്ടുകളുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയാണ് മുന്നിൽ. 3.6 കോടി പേരാണ് ഇവിടെയുള്ളത്. ഉത്തർപ്രദേശ് (2.2 കോടി), ഗുജറാത്ത് (1.8 കോടി), രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവ 1.2 കോടി വീതമാണ് നിലവിലെ കണക്ക്.

നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം പൗരന്മാർക്കിടയിലെ സാമ്പത്തിക സാക്ഷരതയെ പ്രതിഫലിപ്പിക്കുന്നതായി എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെൻ്റ് ഓഫീസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുടെ വിജയാണ് ഇവിടെ കാണുന്നത്. മൊബൈൽ ട്രേഡിംഗ് ആപ്ലിക്കേഷനുകൾ വ്യാപകമായതോടെ വിപണിയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമായി. നിലവിൽ 2, 3, 4 ടയർ നഗരങ്ങളിൽ നിന്നുള്ള ഇടപാടുകാരാണ് കൂടുതലായി എത്തുന്നതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply