തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മൂന്ന് കൊല്ലത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 131 പുതിയ ബാറുകൾ. എറണാകുളത്താണ് കൂടുതൽ ബാറുകൾ ആരംഭിച്ചത്. 25 പുതിയ ബാറുകളാണ് എറണാകുളം ജില്ലയിൽ ആരംഭിച്ചതെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. നിയമസഭയിൽ സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
കേരളത്തിൽ എത്രബാറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്, രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം എത്ര ബാറുകൾ പുതുതായി ആരംഭിച്ചു എന്നതായിരുന്നു ചോദ്യം. ജില്ല തിരിച്ചുള്ള കണക്കും ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയത്. കണക്ക് പ്രകാരം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 131 ബാറുകൾ പുതുതായി ആരംഭിച്ചു. തിരുവനന്തപുരത്ത് 22 ഉം, തൃശൂരിൽ 18 ഉം ബാറുകൾ പുതുതായി അനുവദിച്ചു.
സംസ്ഥാനത്ത് നിലവിൽ 836 ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്ത് സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 720 ആയിരുന്നു. പിണറായി സർക്കാർ അധികാരമേറ്റതോടെ നിരവധി ബാറുകൾക്ക് പുതുതായി ലൈസൻസ് നൽകിയിരുന്നു. ഇതുവരെ 303 ലധികം ബാറുകൾ ആരംഭിക്കാൻ സർക്കാർ ലൈസൻസ് നൽകിയതായാണ് കണക്കുകൾ.