ഭർത്താവിനൊപ്പം കഴിയവെ ആശ ഗർഭിണിയായത് കാമുകനിൽ നിന്നും; പ്രസവശേഷം കാമുകി കൈമാറിയ കുഞ്ഞിനെ രതീഷ് കൊന്നുകുഴിച്ചുമൂടി; സംഭവം വാർത്തയായതോടെ അരുംകൊല നടത്തിയ ചേർത്തലയിലെ കാമുകീകാമുകന്മാർ പിടിയിലായത് ഇങ്ങനെ…

0

ചേർത്തല: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടുകയും പിന്നീട് ജഡം പുറത്തെടുത്ത് ശുചിമുറിയിൽ സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ കാമുകനിൽ നിന്നും ​ഗർഭം ധരിക്കുകയും പ്രസവിക്കുകയുമായിരുന്നു. ആശയുടെ ഭർത്താവിനും ബന്ധുക്കൾക്കും അവി​ഹിത ബന്ധത്തിലൂടെയാണ് യുവതി ​ഗർഭിണിയായതെന്ന് അറിയാമായിരുന്നതിനാൽ പ്രസവ സമയത്ത് ഇവരാരും സഹകരിച്ചിരുന്നില്ല.

വിവാഹ ശേഷം കുഞ്ഞിനെ കാമുകനായ രതീഷിന് കൈമാറിയിട്ടാണ് യുവതി വീട്ടിലെത്തിയത്. തുടർന്ന് രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിക്ക് സമീപം കുഴിച്ചിടുകയായിരുന്നു.

നവജാത ശിശുവിനെ കാണാതായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുത്തത്. ആരുമറിയാതെ മൃത​ദേഹം കത്തിച്ചുകളയാനായിരുന്നു ഇരുവരുടെയും പദ്ധതി.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ (35), ആശയുടെ കാമുകൻ പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെയാണു കഴിഞ്ഞ ദിവസം ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും വെവ്വേറെ വിവാ​​ഹം കഴിച്ച് കുടുംബമായി താമസിക്കുന്നവരാണ്. ആശയ്ക്ക് രണ്ട് കുട്ടികളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാർ സ്വദേശിനിയാണ് ആശ. വിവാഹിതയായാണു പല്ലുവേലിയിൽ എത്തിയത്. ഇവിടെയെത്തിയതിന് ശേഷമാണ് രതീഷുമായി പ്രണയത്തിലായത്. ഇരുവരും അകന്ന ബന്ധുക്കളുമാണ്. രതീഷിൽ നിന്നും യുവതി ​ഗർഭിണിയായ വിവരം യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും അറിയാമായിരുന്നു.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആശ ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ 26ന് ആയിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം. ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറിയെന്നാണു വിവരം.

പ്രസവശേഷം ആശുപത്രി വിട്ട ആശയെ അന്വേഷിച്ചു വീട്ടിലെത്തിയ ആശാ പ്രവർത്തകർ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതകം പുറത്തുകൊണ്ടുവന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്കു കുഞ്ഞിനെ ദത്തു നൽകിയെന്നാണ് ആശ ഇവരോടു പറഞ്ഞത്. ആശാ പ്രവർത്തകർ നൽകിയ വിവരം പഞ്ചായത്ത് അധികൃതർ പൊലീസിനു കൈമാറി. അന്വേഷണത്തിൽ ഇതു കളവാണെന്നു ബോധ്യപ്പെട്ടു.

ആശയിൽ നിന്ന് രതീഷ് കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഞ്ചു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു കൊലപ്പെടുത്തിയത്. യുവതി പ്രസവിച്ച കുഞ്ഞിനെ കാണാനില്ലെന്ന് ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ രതീഷ് കുഞ്ഞിന്റെ ജഡം പുറത്തെടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനെ രതീഷിനു കൊടുത്തുവിട്ടതായി ആശ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അരുൺ, എസ്ഐ കെ.പി.അനിൽ കുമാർ എന്നിവർ ആശുപത്രിയിൽ നിന്നു വിവരം ശേഖരിച്ച ശേഷമാണ് ആശയെ ചോദ്യം ചെയ്തത്. തുടർന്നു രതീഷിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ഇയാളും സമ്മതിച്ചു.

വീട്ടിലെ ശുചിമുറിക്കു പുറത്താണു കുഴിച്ചിട്ടിരുന്നത്. പുറത്തെടുത്തു ശുചിമുറിയിൽ വച്ചിരുന്ന ജഡം ഇയാളുടെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. മൃത​ദേഹം കത്തിച്ച് തെളിവ് നശിപ്പിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ, അതിനു മുന്നേതന്നെ ആശയ്ക്കും കാമുകനും പിടിവീഴുകയായിരുന്നു.

Leave a Reply