വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍

0

ചണ്ഡിഗഡ്: ദേശീയ ഗുസ്‌തി താരങ്ങളായ ബജ്‌രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസില്‍ ചേർന്നു. സെപ്‌തംബർ നാലിന് ഇരുവരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്.

ഉടൻ നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവരിലൊരാള്‍ സ്ഥാനാർത്ഥിയാകും എന്നാണ് സൂചന.ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തി ശക്തമായി സമരത്തിനിറങ്ങിയവരാണ് ഇരുതാരങ്ങളും.

നിരവധി യുവ ഗുസ്‌തി താരങ്ങളെ ബ്രിജ്‌ഭൂഷണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി ഉയർത്തിയുള്ള പ്രക്ഷോഭം വലിയ തോതില്‍ ദേശീയ ശ്രദ്ധ ആക‌ർഷിച്ചിരുന്നു.

ഒളിമ്ബിക്‌സില്‍ നേരിയ ഭാരക്കൂടുതല്‍ കാരണം വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്‌ടമായിരുന്നു. ഇതിനെതിരെ ഫോഗട്ട് അന്താരാഷ്‌ട്ര കായിക കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ആ അപ്പീല്‍ കോടതി തള്ളി. ഇതിനുശേഷം തിരികെ ഇന്ത്യയിലെത്തിയ ഫോഗട്ടിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.

Leave a Reply