ട്രെയിൻ അട്ടിമറികൾ ഗൗരവമേറിയത്; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; എൻഐഎ പരിശോധന ശക്തമാക്കിയതായി അശ്വിനി വൈഷ്ണവ്

0

ജയ്പൂർ: ട്രെയിനുകൾ അട്ടിമറിക്കാൻ നടത്തിയ സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അക്രമികളെ കണ്ടെത്തുന്നതിനായി ഇന്ത്യൻ റെയിൽവേ, എല്ലാ സംസ്ഥാന സർക്കാരുകളുമായും എൻഐഎയുമായും പൊലീസുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ജയ്പൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” റെയിൽവേ പാളങ്ങളിൽ മാരകമായ വസ്തുക്കൾ വച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ റെയിൽവേ മന്ത്രാലയം ഗൗരവത്തോടെ നോക്കികാണുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. റെയിൽവേ മന്ത്രാലയം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഞങ്ങളുടെ കടമയാണ്”- അശ്വിനി വൈഷ്ണവ് പറഞ്ഞു.

വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ റെയിൽവേ മന്ത്രാലയം പ്രത്യേകം ശ്രദ്ധപുലർത്തും. വിവിധയിടങ്ങളിൽ കർശന പരിശോധനകൾ ആരംഭിച്ചതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

രാജ്യത്തെ വിവിധയിടങ്ങളിലെ റെയിൽ പാളങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി അട്ടിമറി ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചും, സിമന്റ് ബ്ലോക്കുകൾ ഉപയോഗിച്ചും, വലിയ ഇരുമ്പ് ദണ്ഡ് വച്ചും ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

Leave a Reply