മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വഞ്ചിച്ച മകളെയും മരുമകനെയും നദിയിലെറിയണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് മുതിര്‍ന്ന എന്‍സിപി നേതാവ് ധര്‍മ്മറാവുബാബ അത്രം.
മകള്‍ ഭാഗ്യശ്രീ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് നേതാവിന്റെ പ്രതികരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ധര്‍മ്മറാവുബാബയുടെ വിവാദപരാമര്‍ശം.
നിയമസഭ തെരഞ്ഞടുപ്പില്‍ അത്രത്തിനെതിരെ മകള്‍ ഭാഗ്യശ്രിയെ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. ‘ചിലര്‍ പാര്‍ട്ടി വിടുന്നു. അവരെ നാം ശ്രദ്ധിക്കേണ്ടതില്ല, എന്റെ രാഷ്ട്രീയ സ്വാധിനം മനസിലാക്കി എന്റെ കുടുംബത്തിലെ ചിലര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാനരാഷ്ട്രീയത്തില്‍ നാല്‍പ്പത് വര്‍ഷമായി ചിലര്‍ കൂറുമാറ്റം നടത്തുന്നു.
ഇപ്പോള്‍ ശരദ്പവാര്‍ വിഭാഗം എന്റെ വീട്ടില്‍ വിഭജനം ഉണ്ടാക്കി മകളെ തനിക്കെതിരെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്റെ മകളെയും മരുമകനെയും വിശ്വസിക്കരുത്’- അത്രം ജനങ്ങളോട് പറഞ്ഞു.