രാസലഹരിയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

0

രാസലഹരിയുമായി വിൻസ്റ്റൺ ആന്റണി ചർച്ചിൽ ,വിയത്ത് വീട്ടിൽ വിഷ്ണുപുരം, ചേരാനല്ലൂർ എന്നയാളെ ചേരാനല്ലൂർ പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന എം ഡി എം എ പിടികൂടിയത്.

എ.ഡി.എം.എ  വൻതോതിൽ വാങ്ങിയതിന് ശേഷം ചെറിയ പായ്ക്കറ്റുകളിലാ ക്കിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. യുവാക്കൾക്കും കോളേജ് വിദ്യാർത്ഥിനികൾക്കും ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിൻറെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിയായ വിൻസ്റ്റണിന് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.

മറ്റുള്ളവർക്ക് സംശയം ഇല്ലാതിരിക്കുന്നതിനായി ഭാര്യയും കുടുംബവുമായി താമസിക്കുന്ന വീട്ടിൽ വെച്ച് തന്നെയാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്ന് വിൽപ്പനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കെ എസ് സുദർശന്റെയും  എറണാകുളം സെൻട്രൽ എ.സി.പി. സി. ജയകുമാറിന്റെയും  നിർദ്ദേശാനുസരണം കൊച്ചി സിറ്റി ചേരാനല്ലൂർ പോലീസ് ഇൻസ്പെക്ടർ വിനോദിന്റെ  നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ ജി. സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് നസീർ, പ്രശാന്ത്, ബാബു ,  സിവിൽ പോലീസ് ഓഫീ‌സർമാരായ
സനുലാൽ, രാജുപ്രിയ, അനിൽകുമാർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply