വിവാഹം വേണ്ടെന്ന് തീരുമാനിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു; കാരണമറിയേണ്ടേ?

0

മുൻപ് കാലത്ത് 18 വയസ്സ് തികഞ്ഞാൽ പിന്നെ പെൺകുട്ടികളെ കെട്ടിച്ചു വിടണം എന്ന ചിന്ത മാത്രമേ മാതാപിതാക്കൾക്കുള്ളൂ. വിദ്യാഭ്യാസത്തിനും ജോലിക്കും ഒന്നും അവർ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നാൽ ഇന്നിപ്പോൾ അതല്ല സ്ഥിതി. പെൺകുട്ടികൾ അവരുടെ പഠനത്തിനും ജോലിക്കുമാണ് പ്രാധാന്യം നൽകുന്നത്. അത് കഴിഞ്ഞേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാറുള്ളൂ. വിവാഹം ഒരു വല്യ കാര്യമായി അവർ കണക്കാക്കുന്നില്ല. പലരും വിവാഹം വേണ്ട എന്ന ചിന്തയിലുമാണ്. ഇപ്പോൾ അവിവാഹിതരായ പെൺകുട്ടികളുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട്. ഈ രീതിയിൽ മുമ്പോട്ട് പോയാൽ 5 വർഷത്തിനുള്ളിൽ വിവാഹം കഴിക്കാത്ത സ്ത്രീകളുടെ എണ്ണം 45 ശതമാനം ആകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

സ്ത്രീകൾ ഇപ്പോൾ തങ്ങളുടെ വ്യക്തിത്വ വികസനത്തിനും കരിയറിനും മുൻഗണന നൽകും. അവിവാഹിതരായി തുടരുന്നത് കൂടുതൽ ആകർഷകമായ ഒരു പദവിയായി മാറുകയാണ്. 20-കളിൽ വിവാഹം കഴിക്കുന്നത് പതിവായിരുന്ന മുൻ തലമുറകളിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. മുമ്പ്, 20-കളുടെ തുടക്കത്തിൽ സ്ത്രീകൾ അമ്മയാകുമായിരുന്നു. എന്നാൽ അമ്മയാകുക എന്ന ആശയം വൈകിപ്പിക്കുകയോ പുനർവിചിന്തനം ചെയ്യുകയോ ചെയ്യുന്ന പ്രവണതയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ജോലി-ജീവിത സന്തുലിതാവസ്ഥ , ജോലിയുടെ വളർച്ച, കുട്ടികൾക്കുള്ള ചെലവ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇതിനുള്ള കാരണം. ഇക്കാലത്ത്, സ്ത്രീകൾ അവരുടെ വീടുകളിലെ പ്രധാന വരുമാനക്കാരായി മാറുകയും ചെയ്യുന്നുണ്ട്. ഈ മാറ്റം സ്ത്രീകൾക്ക് അവരുടെ വ്യക്തിപരമായ സന്തോഷത്തിലും കരിയറിന്റെ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

2030 ആകുമ്പോഴേക്കും വിവാഹത്തെയും മാതാപിതാക്കളെയും കുറിച്ചുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ മാറും. ഇത് ശിശുസംരക്ഷണം, അയവുള്ള ജോലി സമയം, തുല്യ വേതനം എന്നിവയിൽ കൂടുതൽ പുരോഗമനപരമായ നയങ്ങളിലേക്ക് നയിച്ചേക്കാം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്ക് വരും വർഷങ്ങളിൽ കൂടുതൽ നിർണായകമാകാനാണ് സാധ്യത.

ലോകപ്രസിദ്ധ ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയാണ് അവിവാഹിരായ സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് സംഭവിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മോർഗൻ സ്റ്റാൻലിയുടെ സമീപകാല പഠനത്തിൽ പറയുന്നത്, 25 നും 44നും ഇടയിൽ പ്രായപമുള്ള ഏകദേശം സ്ത്രീകളും കുട്ടികളില്ലാത്തവരും അവിവാഹിതരുമാകുമെന്നാണ്. സ്ത്രീകൾ വിവാഹം കഴിക്കാനുള്ള സമയപരിധി വർധിപ്പിക്കുന്നതോ ഒറ്റയ്ക്ക് ജീവിക്കാൻ ആ​ഗ്രഹിക്കുന്നതിനാലോ ആണ് ഇത്തരത്തിലൊരു പ്രവണത ഉണ്ടാകുന്നത്

Leave a Reply