സീരിയലിൽ അവസരം വാഗ്ദാനം ചെയ്തെന്ന് നടി; നിർമ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ കേസെടുത്തു

0

തിരുവനന്തപുരം: സീരിയലിൽ അവസരം വാ​ഗ്ദാനം ചെയ്ത് സീരിയൽ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ബലാത്സം​ഗം ചെയ്തെന്ന നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെയാണ് ബലാത്സം​ഗത്തിന് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് ഇരുവരും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗമെന്നും പരാതിയിൽ പറയുന്നു. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Leave a Reply