‘നെഞ്ചിൽ ചവിട്ടി, കഴുത്ത് ഞെരിച്ചു’; വയോധികയെ കൊലപ്പെടുത്തിയത് ക്രൂര മർദ്ദനത്തിനൊടുവിൽ; സുഭദ്രയെ കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയെന്നും പ്രതികൾ

0

കലവൂർ: മാത്യുവും ശർമിളയും കൊച്ചിയിൽ നിന്ന് സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു എന്ന് പോലീസ്. ചോദ്യം ചെയ്യലിൽ പ്രതികൾ ഈ കാര്യം പോലീസിനോട് വ്യക്തമാക്കി. ക്രൂരമർദ്ദനത്തിനു ശേഷമാണ് 73 കാരനായ സുഭദ്രയെ പ്രതികൾ കൊന്നത്. നെഞ്ചിൽ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദ്ദിച്ചതായി ഇവർ പൊലീസിനോട് വ്യക്തമാക്കി. കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച വിവരം. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നുണ്ട്.

ഷര്‍മിള കൊച്ചിയിലെത്തിയ കാലത്ത് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് ഇവർ സുഭദ്രയുമായി അടുത്തത്. ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ച് നാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

Leave a Reply