സോളാർ കേസ് എഡിജിപി അജിത് കുമാർ അട്ടിമറിച്ചെന്ന ആരോപണം: പ്രതികരിച്ച് പരാതിക്കാരി

0


കൊച്ചി:  പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ച് സോളാർ കേസ് പരാതിക്കാരി. സോളാർ കേസ് എഡിജിപി അജിത് കുമാർ അട്ടിമറിച്ചെന്ന ആരോപണമാണ് പി വി അൻവർ ഉന്നയിച്ചത്.

കേസിൽ നിന്ന് പിന്മാറാൻ അജിത് കുമാർ ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരി  പ്രതികരിച്ചു.

ആരോപണ വിധേയർ ഉന്നതരായതിനാൽ സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് ധരിപ്പിച്ചു. രണ്ടുപേർക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്.

ഒരാൾ ഇപ്പോൾ ഭൂമിയില്ലല്ലോ. പേര് പറയുന്നില്ല. രണ്ടാമത്തേത് കെ സി വേണുഗോപാൽ ആണ്. സ്വാധീനമുള്ള വ്യക്തിയായതിനാൽ മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പറഞ്ഞത്’, പരാതിക്കാരി പറഞ്ഞു.

Leave a Reply