‘ചെറിയൊരു അപകടം’; സോഷ്യൽ മീഡിയയിൽ ഇടവേള എടുക്കാൻ ഉണ്ടായ കാരണം വ്യക്തമാക്കി നടി രശ്‌മിക

0

ആരാധകരുടെ പ്രിയ താരമാണ് രശ്‌മിക മന്ദാന. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്ക് ഒരു ഇടവേള എടുത്തിരുന്നു.ഇപ്പോൾ അതിനിടെ കാരണം തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് നടി.

സോഷ്യല്‍ മീഡിയയില്‍ നിന്ന് കുറച്ചുനാള്‍ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടര്‍ന്നായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. ആരോഗ്യ വിവരം പങ്കുവച്ച പോസ്റ്റിലാണ് നടി അപകടത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു പ്രതികരണം..

തനിക്ക് ഒരു അപകടം സംഭവിച്ചു എന്നും അതുമായി ബന്ധപ്പെട്ട് താന്‍ ഇപ്പോള്‍ വിശ്രമത്തിലാണ് എന്നുമാണ് താരം വ്യക്തമാക്കിയത്. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്. എന്നാല്‍ ചെറിയ ഒരു അപകടം ആണ് ഇത് എന്നും താരം പറഞ്ഞു. അതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുവാന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് എന്നാണ് നടി പറയുന്നത്. താന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ് എന്നും നടി വ്യക്തമാക്കി.

ഉടന്‍ തന്നെ താന്‍ സജീവമായി തന്നെ തിരിച്ചെത്തും എന്ന് ഇവര്‍ ആരാധകരോട് പറയുന്നു. അല്ലു അര്‍ജുന്‍-സുകുമാര്‍ ടീമിന്റെ പുഷ്പ 2യിലാണ് നടി അവസാനമായി അഭിനയിച്ചിരുന്നത്.

Leave a Reply