സീതാറാം യെച്ചൂരി ചികിത്സയില്‍ തുടരുന്നു; വെന്റിലേറ്ററിലേക്ക് മാറ്റി

0

ഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വെൻറിലേറ്ററിലേക്ക് മാറ്റിയതായി റിപ്പോർട്ട്.

ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അദ്ദേഹത്തിന്റെ നില വഷളായതിനെ തുടർന്നാണ് വെൻറിലേറ്ററിന്റെ സഹായം തേടിയത്.

എയിംസിലെ മുതിർന്ന ഡോക്ടർമാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം മുൻപ് യെച്ചൂരിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

Leave a Reply