കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. തനിക്കെതിരായുള്ള ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈകോടതിയെ സമീപിക്കും എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടികാഴ്ച നടത്തി എന്നും റിപ്പോർട്ട് ഉണ്ട്.