തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ജീവനക്കാരുടെ പങ്കാളിത്തം പ്രതീക്ഷിച്ച് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ പദ്ധതി നീട്ടി. സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളത്തിൽനിന്ന് അഞ്ചു ദിവസത്തെ വിഹിതം നൽകണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ.