യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം

0

കോഴിക്കോട് : യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം.

2012ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവിന്റെ ആരോപണം.

മാങ്കാവ് സ്വദേശിയാണു രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു പരാതി നൽകിയത്.  30 ദിവസത്തേക്കു താൽക്കാലിക മുൻകൂർ ജാമ്യമാണു കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്.

ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം.

ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നു ഡിജിപിക്കു നൽകിയ പരാതിയിൽ യുവാവ് പറഞ്ഞു. 

Leave a Reply