ദുഃഖത്തില്‍ തനിച്ചല്ല, ശ്രുതിക്കൊപ്പമുണ്ട്; ആശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധി

0

കല്‍പ്പറ്റ: കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തെ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി. വയനാട് ഉരുള്‍പൊട്ടല്‍ നടന്ന മേപ്പാടി ക്യാംപില്‍ താനും പ്രിയങ്കയും പോയപ്പോള്‍ ശ്രുതിയെയും അവളുടെ സഹന ശക്തിയെക്കുറിച്ചും മനസിലാക്കിയിരുന്നെന്ന് രാഹുല്‍ ഗാന്ധി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജെന്‍സന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നു. ശ്രുതി തനിച്ചല്ലെന്നും എല്ലാ പ്രാര്‍ഥനകളും ശ്രുതിക്കൊപ്പമുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

“വയനാട് ഉരുള്‍പൊട്ടല്‍ നടന്ന മേപ്പാടി ക്യാംപില്‍ ഞാനും പ്രിയങ്കയും പോയപ്പോള്‍ ശ്രുതിയെയും അവളുടെ സഹന ശക്തിയെക്കുറിച്ചും മനസിലാക്കിയിരുന്നു. ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ശ്രുതി ധൈര്യത്തോടെയാണ് എല്ലാത്തെയും നേരിട്ടതെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ന് അവള്‍ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായിരിക്കുന്നു. പ്രതിശ്രുത വരന്‍ ജെന്‍സന്റെ വിയോഗം.

ശ്രുതി, ജെന്‍സന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തില്‍ നീ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയുക, പെട്ടെന്ന് ഭേദമായി തിരിച്ചു വരാനാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അതേ ധൈര്യത്തോടെ ഈ ദുരന്തത്തെയും മറികടക്കാന്‍ നിനക്ക് സാധിക്കട്ടെ,’ രാഹുല്‍ ഗാന്ധി കുറിച്ചു.


















 

Leave a Reply