ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി യുഎസില്‍; ഊഷ്മള സ്വീകരണം

0

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. ടെക്‌സസിലെ ഡാളസില്‍ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ അമേരിക്കൻ സന്ദര്‍ശനമാണിത്. ഡാളസ്, ടെക്സസ്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലാണ് സന്ദർശനം.

സ്വീകരണത്തിന് നന്ദി പറഞ്ഞ രാഹുല്‍, സന്ദർശനത്തിലൂടെ നടക്കുന്ന ചർച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

Leave a Reply